കോട്ടോപ്പാടം : യൂത്ത് കോണ്‍ഗ്രസ് മുറിയക്കണ്ണി യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പ്രസിഡ ന്റ് കെ.എസ്.ജയഘോഷ് ഉദ്ഘാടനം ചെയ്തു. ജലാല്‍ തയ്യില്‍ അധ്യക്ഷനായി. എസ്.എസ്. എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും സെക്രട്ടറിയേറ്റില്‍ നട ത്തുന്ന പി ആന്‍ഡ് പി പരീക്ഷയില്‍ മൂന്നാം റാങ്ക് ജേതാവിനേയും അനുമോദിച്ചു. മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി.ടി.അജ്മല്‍, നിയോജക മണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു, സിനാ ന്‍ തങ്ങള്‍, സിജാദ് അമ്പലപ്പാറ, തശ്രീഫ് തയ്യില്‍, ടി.മുസാദിക്, ടി. ഷൗ ക്കത്ത്, ടി.റഷീദ്, സുഹൈല്‍, മുഹമ്മദാലി, വസീം അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിറ്റ് കമ്മിറ്റി യുടെ പുതിയ പ്രസിഡന്റായി സുഹൈല്‍ കളത്തില നേയും വൈസ് പ്രസിഡന്റുമാരാ യി ടി.നസീം, ടി.മുഹമ്മദാലി ജനറല്‍ സെക്രട്ടറിമാരായി ടി.ഷിജിന്‍ ഷാദ്, എന്‍.ആദില്‍, ടി.ശിവരാജ്, എന്‍.രമേശ് എന്നിവരേയും തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!