കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ കൊടക്കാട് ഇ.എം.എസ് പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച വിജയോത്സവവും ദിശ ക്ലാസ്സും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എന്‍.അബൂബക്കര്‍ അധ്യക്ഷനായി. കണ്ണൂര്‍ പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ഡോ.പി. മൃദുല, യു.എസ്.എസ്. ജേതാവ് കെ.അദ്വൈത്, എസ്.എസ്.എല്‍.സി, പ്‌ളസ്ടു പരീക്ഷ കളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവര്‍ തുടങ്ങിയവരെ ഉപഹാരം നല്‍കി അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.എസ്.ജയന്‍, കെ രാജന്‍, എം. ഏനുഹാജി, കെ.രാമന്‍കുട്ടി, ഡോ.പി.മൃദുല, ലൈബ്രറി പ്രസിഡന്റ് എന്‍.ജമാലു ദ്ദീന്‍, സെക്രട്ടറി സി.രാമന്‍കുട്ടി, സി.അനഘ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലൈബ്രറി കൗണ്‍സില്‍ കോട്ടോപ്പാടം നേതൃസമിതിയുടെ സഹകരണത്തോടെ ദിശ – ഉന്നതപഠന വഴികള്‍ എങ്ങിനെ എന്ന വിഷയത്തില്‍ കെ.അനില്‍കുമാര്‍ ക്ലാസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!