മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജൂണ്‍ രണ്ട്, അഞ്ച് തിയ്യതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.