മണ്ണാര്‍ക്കാട് : നഗരത്തില്‍ ദേശീയപാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് ചത്തനിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടത്. നഗരസഭ ശുചീകരണ തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ദ്രുതപ്രതികരണ സേന അംഗങ്ങള്‍ സ്ഥലത്തെത്തി ജഡം വാഹനത്തില്‍ കയറ്റി ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ കാട്ടുപന്നി വാഹനമിടിച്ച് തന്നെയാണ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തലയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇടിച്ച വാഹനമേതാണെന്ന് കണ്ടെത്താനായിട്ടില്ല. നഗരത്തിന്റെ പലഭാഗത്തും കാട്ടുപന്നികളെത്തി തുടങ്ങിയിട്ടുണ്ട്. ദേശീയപാതയിലൂടെയുള്ള കാട്ടുപന്നികളുടെ സഞ്ചാരം ഭീതിയുണര്‍ത്തുകയാണ്.