മണ്ണാര്‍ക്കാട്: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ നാശ നഷ്ടം. മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകള്‍ക്ക് കുറുകെ മരം പൊട്ടിവീണ് ഗതാഗതതടസവും നേരിട്ടു. വൈദ്യുതി തൂണുകള്‍ തകര്‍ന്നതേടെ വൈ ദ്യുതി തടസവുമുണ്ടായി. ഇന്ന് ഉച്ചയ്ക്കാണ് മേഖലയില്‍ കാറ്റും മഴയും നാശംവിതച്ചത്. ആളപായങ്ങളില്ല.
തച്ചനാട്ടുകര പഞ്ചായത്തിലെ ചെത്തല്ലൂര്‍ ആനക്കുഴി രാമകൃഷ്ണന്‍, അലനല്ലൂര്‍ കര്‍ക്കി ടാംകുന്ന് വാരിയത്തൊടി കുഞ്ഞഹമ്മദ്, കോട്ടോപ്പാടം കച്ചേരിപ്പറമ്പ് കുണ്ടുകണ്ടം നെടുങ്ങോട്ടില്‍ ഓമന എന്നിവരുടെ വീടുകള്‍ക്കുമേലാണ് മരം വീണത്. വീടുകള്‍ ഭാഗികമായി നാശനഷ്ടമുണ്ടായി. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. കോട്ടോപ്പാടം-തിരുവിഴാംകുന്ന് റോഡ്, കൊമ്പം ഭാഗത്തെ കോളനി റോഡ്, അലനല്ലൂര്‍ വഴങ്ങല്ലി റോഡിലുമാണ് മരം വീണ് ഗതാഗതംതടസ്സപ്പെട്ടത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരംമുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. കെ.എസ്.ഇ.ബി. ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.
കോട്ടോപ്പാടം പാറപ്പുറത്ത് റോഡിന് കുറുകെ വീണ മരം സമീപത്തെ കടയ്ക്കുമുകളി ലേക്കും പതിച്ചു. ഇതുവഴിപോയ വനംവകുപ്പിന്റെ ജീപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കച്ചേരിപ്പറമ്പ് ഭാഗങ്ങളിലും മരം പൊട്ടിവീണിട്ടുണ്ട്. കൊമ്പം ഭാഗത്ത് കോളനി റോഡി ല്‍ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് മരണം വീണത്. മരംപൊട്ടി വീണതിനെ തുടര്‍ന്ന് അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വഴങ്ങല്ലി ഭാഗത്ത് ഏഴ് വൈദ്യുതി തൂണുകളാണ് തകര്‍ന്നത്. അരിയക്കുണ്ട്, ഭീമനാട്, ഉണ്ണിയാല്‍ ഭാഗത്തും വൈദ്യുതി തൂണുകള്‍ തകര്‍ന്നിട്ടുണ്ട്.