മണ്ണാര്‍ക്കാട്: ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ മണ്ണാര്‍ക്കാട് നഗരസഭയിലും തെങ്കര പഞ്ചാ യത്തിലും ജല അതോറിറ്റിയില്‍ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങും. മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള ജലഅതോറിറ്റി യുടെ പഴയ പൈപ്പിലേക്ക് പുതുതായി മാറ്റി സ്ഥാപിച്ച പൈപ്പ് കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് മൂന്ന് ദിവസങ്ങളില്‍ കുടിവെള്ളം മുടങ്ങുകയെന്ന് മണ്ണാര്‍ക്കാട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.