മണ്ണാര്‍ക്കാട്: വ്യാപാരിയെ കെട്ടിടത്തിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് പയ്യനെടം ബിന്ദു സദനില്‍ (വെട്ടുള്ളി) എന്‍.പി. ദിനേശ് (51) ആണ് മരിച്ചത്. നഗരത്തില്‍ പള്ളിപ്പടിയിലുള്ള വ്യാപാരസമുച്ചയത്തില്‍ മാക്സണ്‍ ടില്ലേഴ്സ് എന്ന സ്ഥാപ നം നടത്തിവരികയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കെട്ടിടം മേല്‍നോട്ട ചുമതലകൂടിയുള്ള ദിനേശനെ രാത്രിയിലും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മണ്ണാര്‍ക്കാട് പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പിതാവ്: പരേതനായ ഗംഗാധരന്‍ നായര്‍. മാതാവ്: ശാന്തകുമാരി അമ്മ.  ഭാര്യ: രജിത. മക്കള്‍:  ആദര്‍ശ്, അമൃത. സഹോദരങ്ങള്‍:  സുരേഷ്,  ശൈലജ, ബിന്ദു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!