കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.കെ. വിജയകുമാര്‍ ഇന്ന് വിരമിക്കും. 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. 1992ലാണ് ജൂനിയര്‍ ക്ലാര്‍ക്കായാണ് ഓദ്യോഗികജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് ഇന്റേണല്‍ ഓഡിറ്റര്‍, ചീഫ് അക്കൗ ണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2020ലാണ് ബാങ്കിന്റെ സെക്രട്ടറിയായി ചുമതലയേറ്റത്.
എ ക്ലാസ് സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കാണ് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കുമരം പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ആധുനിക കാലത്തെ ബാങ്കിംങ് രീതികള്‍ക്കൊ പ്പം ചേര്‍ന്ന് ബാങ്കില്‍ നടപ്പിലാക്കിയ നെറ്റ് ബാങ്കിംങ്, എ.ടി.എം. കൗണ്ടര്‍ സംവിധാനങ്ങ ളും പള്ളിക്കുന്ന് ബ്രാഞ്ച്, ചങ്ങലീരി ശാഖയ്ക്ക് പുതിയ കെട്ടിടം കുറ്റമറ്റരീതിയില്‍ നിര്‍മിച്ചതും, വിശാലമായ എ.സി ഓഡിറ്റോറിയം തയ്യാറാക്കുന്നതിനും ഭരണസമിതി യോടൊപ്പം നിന്ന് വിജയകുമാര്‍ നേതൃത്വം നല്‍കി.
സംസ്ഥാനത്തെ പ്രമുഖ സി.പി.ഐ. നേതാവും മണ്ണാര്‍ക്കാട്ടെ ആദ്യ എം.എല്‍.എയു മായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ മകനാണ് വിജയകുമാര്‍. കുമരംപുത്തൂരിലെ രാഷ്ട്രീയ – സാമൂഹ്യ – സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ്. മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ സേവനകാലയളവില്‍ കൃത്യനിര്‍വഹണത്തില്‍ കൃത്യത നിറഞ്ഞ സൂക്ഷ്മത, സത്യസന്ധമായ സമീപം സൗമ്യമായ പെരുമാറ്റം എന്നിവയെല്ലാമാണ് വിജയകുമാറിനെ വ്യത്യസ്തനാക്കുന്നത്.