കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്ത് പാറപ്പുറം വാര്‍ഡില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികളെ വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുല്ലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വിജയികളുടെ വീടുകളില്‍ എത്തിയാണ് അഭിനന്ദനപത്രം നല്കി ഉന്നതവിജയികളെ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുല്ല അധ്യ ക്ഷനായി. അബ്ദുല്‍ അസീസ്, കെ.കെ.ഹബീബ്, വി.പി. ബഷീര്‍, കെ.ടി. ഷൌക്കത്ത്, ഹാരിസ് മാസ്റ്റര്‍,ഉണ്ണി അവറ , കെ.ടി.ഷംസു, പി.ശുകൂര്‍, സി.ശരീഫ്,മാനു തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.