മണ്ണാര്‍ക്കാട് : കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലി സം ഡിപ്ലോമ കോഴ്‌സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. വൈകീട്ട് 6 മണി മുതൽ 8 വരെയാണ് ക്ലാസ്സ് സമയം ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും  ക്ലാസ്സ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

മൊബൈൽ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്‌നിക്‌സ്,  ഫോട്ടോ ഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, സോഷ്യൽ മീഡിയ, പോഡ്കാസ്റ്റിംഗ് തുട ങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീന സാങ്കേതി ക വിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമ മേഖലയുടെ അനന്ത സാ ധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്‌സ് ഉപകരിക്കും. ജോലി ചെയ്യുന്നവർക്ക് ഡിജിറ്റ ൽ  മാർക്കറ്റിംഗ് പബ്ലിക് റിലേഷൻസ്  ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണു കോഴ്സ്.

സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി,  കാക്കനാ ട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്സെന്റർ, opposite ICICI BANK ശാസ്തമംഗ ലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയിൽ ഐഡിയിലോ അയക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. കൂടുതൽ വി വരങ്ങൾക്ക് www.keralamediaacademy.org ഫോൺ: 8848277081, 0484-2422275, 2422068,  0471-2726275 അവസാന തിയതി 2024 ജൂൺ 10. 

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!