മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലംകുളത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു കാളക്കുട്ടിയ്ക്കും കടിയേറ്റു. ഇന്ന് ഉച്ചയോടെയാ യിരുന്നു സംഭവം. കല്ലംകുളം സ്വദേശികളായ മേലുവീട്ടില്‍ രജനി (49),  കരിയംകോട് ജാനകി (72), മണ്ടലംകോട് ചിന്നമണി (74) എന്നിവര്‍ക്കാണു കടിയേറ്റത്. കല്ലംകുളം മേലേതില്‍ ശിവന്റെ കാളക്കുട്ടിക്കും പരിക്കേറ്റു. ചിന്നമണിയുടെ കഴുത്തിലും ജാനകിയുടെ മുഖത്തുമാണ് മുറിവേറ്റത്. വീട്ടില്‍വച്ചും വീടിനു പരിസരത്തു നിന്നുമാണ് ഇവരെ തെരുവുനായ ആക്രമിച്ചത്.  ഇവര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കഴിഞ്ഞദിവസം കാഞ്ഞിര ത്തും തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃ തരും ആരോഗ്യം- മൃഗസംരക്ഷണ വകുപ്പ്  ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!