മണ്ണാര്‍ക്കാട് : പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കഞ്ഞിപ്പാര്‍ച്ച നടന്നു. ആയിരങ്ങള്‍ പങ്കെടുത്തു. പൂരാ ഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ സഹകരണത്തോടെ ക്ഷേത്രത്തിന് സമീപത്തെ കൂത്തൂമാടം മൈതാന ത്താണ് വിപുലമായ കഞ്ഞിപ്പാര്‍ച്ച നടന്നത്. അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി ചാലയില്‍ അനീഷ് ശര്‍മ്മ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഭക്തജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ കഞ്ഞി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ള തെന്നും ക്ഷേത്ര സംരക്ഷണ സമിതി അംഗം പി.രവീന്ദ്രന്‍ പറഞ്ഞു. പൂരാഘോഷ കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!