മണ്ണാര്‍ക്കാട് : നാഡിവ്യവസ്ഥയിലെ തകരാറുകള്‍ മൂലമുള്ള രോഗങ്ങളില്‍ വിഷമത പേറുന്നവര്‍ക്ക് ആശ്വാസമേകാനായി മദര്‍കെയര്‍ ഹോസ്പിറ്റല്‍ സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് 26ന് രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാംപ് നടക്കുക. ഇന്ത്യയിലും വിദേ ശത്തുമായി 23 വര്‍ഷത്തെ സേവനപരിചയമുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ ക്യാംപിന് നേതൃത്വം നല്‍കും. തലവേദന, അപസ്മാരം, പേശിവൈക ല്ല്യങ്ങള്‍, ഡയബറ്റിക് ന്യൂറോപ്പതി, കൈകാല്‍തരിപ്പ്, തലകറക്കം, ബാലന്‍സ് കുറവ്, പക്ഷാഘാതം, ഓര്‍മ്മക്കുറവ്, കഴുത്തുവേദന, തൈറോയ്ഡ് രോഗങ്ങള്‍, നടുവേദന, വിറയല്‍, ന്യൂറോ ജനതികവൈകല്ല്യങ്ങള്‍, ഇന്റര്‍വെര്‍ട്ടല്‍ ഡിസ്‌ക് ഡിസോര്‍ഡറുകള്‍ എന്നീ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ക്യാംപിലെത്തി ചികിത്സതേടാം.രജിസ്ട്രേഷന്‍, ന്യൂറോളജിസ്റ്റിന്റെ പരിശോധന, ബിപി, ഷുഗര്‍ പരിശോധന എന്നിവ സൗജന്യമായി രിക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04924 227 700, 227 701, 227 777.