മണ്ണാര്‍ക്കാട് : എഴുത്തുകാരനും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപ്പള്ള തൈ ക്കോട്ടില്‍ അബ്ദുവിന്റെ മകന്‍ ആഷിഖ് (37) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ കണ്ട ആഷിഖിനെ വീട്ടുകാര്‍ ഉടന്‍ തന്നെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീ കരിക്കുകയായിരുന്നു. ഗവി ഡ്യൂട്ടി, മണ്ണാര്‍ക്കാടിന്റെ ഇന്നലെകള്‍, മണ്ണാര്‍ക്കാട് ചരിത്ര ത്തിന്റെ അടിസ്ഥാന രേഖകള്‍, രായിന്‍കുട്ടി ഹാജി ജീവചരിത്രം തുടങ്ങിയ പുസ്തകങ്ങ ള്‍ രചിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് സബ്ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്തുവരികയായി രുന്നു. മാതാവ്: സൈനബ. ഭാര്യ: ജെസ്‌ന. മക്കള്‍: ജസ, ഹനീന്‍. സഹോദരങ്ങള്‍ : അഫ്‌സല്‍, അസ്‌ക്കര്‍.