മണ്ണാര്‍ക്കാട് : വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി നാലുവര്‍ഷത്തെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നത് ഒഴിവാക്കാനുള്ള മണ്ണാര്‍ക്കാട് നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. 2016 – 17 മുതല്‍ 2019 – 20 വരെയുള്ള കാലയളവിലെ വസ്തുനികുതി ഒഴിവാക്കുന്നകാര്യത്തിലാണ് നടപടി.
നഗരസഭയില്‍ വസ്തുനികുതി കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങ ളും പരാതികളും ശക്തമായിരുന്നു. വിവാദങ്ങളും ഉയര്‍ന്നുവന്നു. കുടിശ്ശിക പിഴയും പിഴപ്പലിശയും ഉള്‍പ്പടെ ഒന്നിച്ച് പിരിക്കാന്‍ സാധാരണക്കാര്‍ക്ക് ഉള്‍പ്പടെ നോട്ടീസ് നല്‍കിയതാണ് ഇതിന് ഇടവരുത്തിയത്. വീടുകള്‍ക്ക് പതിനായിരങ്ങളും വ്യാപാരസ്ഥാ പനങ്ങള്‍ക്ക് ലക്ഷങ്ങളുമാണ് നികുതിയിനത്തില്‍ വന്നത്. വടക്കുമണ്ണത്ത് വീഴാറായ കെട്ടിടത്തിനും വീടിനും നികുതിയായി 7.6 ലക്ഷം രൂപയുടെ നോട്ടീസ് ലഭിച്ചിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. നഗരസഭാ സെക്രട്ടറി കെട്ടിടം സന്ദര്‍ശിക്കുകയും ചെയ്തിരു ന്നു. ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് 2016-17 മുതല്‍ 2019-20 വരെയുള്ള നാല് വര്‍ഷത്തെ നികുതി പരിഷ്‌കരണ കുടിശ്ശിക ഒഴിവാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തത്.
നഗരസഭ സെക്രട്ടറിയുടെ വിയോജന കുറിപ്പുകൂടി പരിഗണിച്ചെങ്കിലും തീരുമാനത്തി ല്‍ നഗരസഭ ഉറച്ചുനില്‍ക്കുകയും കൗണ്‍സില്‍ ശുപാര്‍ശപ്രകാരം അനുമതിക്കായി സര്‍ ക്കാറിന് സമര്‍പ്പിക്കുകയായിരുന്നു. സെക്രട്ടറിയുടെ വിയോജനക്കുറിപ്പും തുടര്‍നടപടി കള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സര്‍ക്കാരിലേക്ക് അയ ക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. ഏതെങ്കിലും നികുതി നിര്‍ത്തലാക്കുന്നതിനോ ഈടാക്കി വരുന്ന നികുതി നിരക്ക് കുറക്കുന്നതിനോയുള്ള പ്രമേയം ഉടന്‍ സര്‍ക്കാരിലേക്ക് അയ ക്കണമെന്നാണ് കേരള മുനിസിപ്പിലാറ്റി നിയമത്തിലെ വ്യവസ്ഥ. സര്‍ക്കാര്‍ അനുമതി യില്ലാതെ നടപ്പിലാക്കാന്‍ പാടില്ലെന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരള മുനിസിപ്പാ ലിറ്റി നിയമം വകുപ്പ് 231 (3) അനുസരിച്ച് വസ്തുനികുതി ഒഴിവാക്കുന്നതിനുള്ള നഗരസഭാ തീരുമാനം റദ്ദ് ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്.