കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് എല്‍പി യുപി സ്‌കൂള്‍ നാലാമത് പഞ്ചായത്ത് തല മികവുത്സവം മാര്‍ച്ച് 12ന് പയ്യനെടം എയുപി സ്‌കൂ ളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസയേയും ജനറല്‍ കണ്‍വീനറായി കെഎ രാധികയേയും ട്രഷററായി കെ വിജയകുമാറിനേയും തെരഞ്ഞെടുത്തു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് കെപി ഹംസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് ഉഷ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അര്‍സല്‍ എരേരത്ത്,ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ ആമ്പാടത്ത്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം മുഹമ്മദാലി, ആര്‍വി വിശ്വേശ്വരി,പ്രധാന അധ്യാപക ഫോറം കണ്‍വീനര്‍ വിജയകുമാര്‍ അബു വറോടന്‍,മാനേജ്‌മെന്റ് പ്രതിനിധി അലവി കുരുക്കള്‍,പ്രധാന അധ്യാപിക കെഎ രാധിക,പിടിഎ പ്രസിഡന്റ് ഹസ്സന്‍ മുസ്ലിയാര്‍,എം നസീമ,പാറോക്കോട് സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.ഗ്രാമ പഞ്ചായത്തിലെ ഒമ്പത് സ്‌കൂളുകള്‍ മത്സരങ്ങ ളില്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!