മണ്ണാര്‍ക്കാട് : കോട്ടോപ്പാടം കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റബിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കലും പഠനോപക രണവിതരണവും സംഘടിപ്പിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് കെ.വിനോദ്കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത സജി ജനതയേയും ആദരിച്ചു. ടി.മൊയ്തൂട്ടി ഹാജി, പി.എം.മുസ്തഫ, പാറോക്കോട് ഗോപി, സി.കൃഷ്ണന്‍കുട്ടി, സി.ഭാസ്‌കരന്‍, എന്‍.പി.മൊയ്തു എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!