തച്ചനാട്ടുകര:ഡിവൈഎഫ്ഐ നേതൃത്വത്തില്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.യുഡിഎഫ് ഭരണസമി തിക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചായി രുന്നു സമരം.പടിഞ്ഞാറേ പാലോട് നിന്നും വില്ലേജ് ഓഫീസ് വഴി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ മാര്‍ച്ചിനെ പോലീസ് തട ഞ്ഞു.തുടര്‍ന്ന് നടന്ന യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സികെ ഹരീഷ് അധ്യ ക്ഷനായി.സിപിഎം തച്ചനാട്ടുകര ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന്,കുന്നത്ത് മുഹമ്മദ്,എന്‍ രാമകൃഷ്ണന്,എംപി കാളിദാസ ന്,കെ വി സതീശന്,കെ ബിന്ദു എന്നിവര്‍ സംസാരിച്ചു.ഇഎം നാവാസ് സ്വാഗതവും കെഎസ് അമല്‍ജിത് നന്ദിയും പറഞ്ഞു.