ആലത്തൂര്‍ :ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിക്കായി ഗ്രാമപഞ്ചായ ത്തുകളും ഗ്രാമവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ പദ്ധതി രേഖയുടേയും കര്‍മ്മ പദ്ധതിയുടേയും ഉദ്ഘാടനവും ഡി.പി. ആര്‍ പ്രകാശനവും ഇന്ന് (മാര്‍ച്ച് ഏഴ്) പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. പാടൂര്‍ തോണിക്കടവ് ജംഗ്ഷനില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനാകും.ഗ്രാമീണ മേഖലയില്‍ സാമൂഹി കമായും സാമ്പത്തികമായും ഭൗതി കമായും സുസ്ഥിരമായ അന്തരീ ക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യ ത്തോടെ രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍. 2015ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഓരോ ജില്ലയിലും ഓരോ ക്ലസ്റ്ററുകള്‍ വീതം തിരഞ്ഞെടുത്ത് സമഗ്രവി കസന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു. ജില്ലയില്‍ ആലത്തൂര്‍ ബ്ലോക്ക് പരിധിയിലെ പുതുക്കോട്, കാവശ്ശേരി ഗ്രാമപഞ്ചായ ത്തുകള്‍ ഉള്‍പ്പെട്ട് ക്ലസ്റ്റര്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.രമ്യ ഹരിദാസ് എം.പി മുഖ്യാതി ഥിയാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍.പത്മ കുമാര്‍, ജില്ലാ കലക്ടര്‍ ഡി.ബാല മുരളി, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി. വേലായുധന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ആലത്തൂര്‍ ബ്ലോക്കിനു കീഴിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ഉദ്യോഗ സ്ഥര്‍ പങ്കെടുക്കും.