മണ്ണാര്‍ക്കാട് : പള്ളിക്കുന്നില്‍ അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം. കടയിലെ രണ്ട് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടര്‍, സി.സി.ടി.വി. സംവിധാനം, വയറിങ് , ഫര്‍ണീച്ചറുകള്‍, രേഖകള്‍ തുടങ്ങിയവ കത്തി നശിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം.

പയ്യനെടം തയ്യില്‍ വീട്ടില്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ടി.എം. ട്രേഡേഴ്സ് എന്ന പെയിന്റ് കട. വെള്ളിയാഴ്ച രാത്രി കടയടച്ചുപോയതിനുശേഷമാണ് തീപിടിത്തമുണ്ടാ യത്. പെയിന്റ് കടയ്ക്ക് സമീപമുള്ള വ്യാപാരികള്‍ കടയുടെ ഉള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സജിത്ത് മോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ. രഞ്ജിത്ത്, വി. സുരേഷ് കുമാര്‍, വി. സുജീഷ്, ഒ.എസ്. സുഭാ ഷ്, എം.ആര്‍. രാഗില്‍, ഹോം ഗാര്‍ഡ് എന്‍. അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തുക യും വെള്ളം പമ്പുചെയ്ത് തീ കെടുത്തുകയുമായിരുന്നു.

പെയിന്റുകളിലേക്ക് തീപടരാതെ സംരക്ഷിക്കാനായി. നാട്ടുകാരുടെ സഹായത്തോടെ 15 മിനിട്ടുനീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് പൂര്‍ണമായും തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!