പാലക്കാട് : ജില്ലയിലെ അണക്കെട്ടുകളിലേയും തടയണകളിലേയും പുഴകള്‍ ഉള്‍പ്പടെ മറ്റ് ജലസ്രോതസ്സുകളിലേയും ജലം യാതൊരു കാരണവശാലും കാര്‍ഷികാവശ്യങ്ങള്‍ ക്കോ വ്യാവസായികാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. കാലാവസ്ഥാവകുപ്പ് ജില്ലയില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ച സാഹചര്യത്തിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിലുമാണ് നിര്‍ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജലസേചന വകുപ്പും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
