മണ്ണാര്‍ക്കാട് : ബാങ്കില്‍ നിന്നും വായ്പയെടുത്തു തരാമെന്ന് പറഞ്ഞ് വാങ്ങിയ പണം തിരി കെ ചോദിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലി സ് കേസെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി മന്‍സൂര്‍ എന്നയാള്‍ക്കെതിരെയാണ് കേസെ ടുത്തിട്ടുള്ളത്. വട്ടമ്പലം സ്വദേശി ഇരുമ്പന്‍ മുഹമ്മദ് ബഷീര്‍ (45) ആണ് പരിക്കേറ്റ് താലൂ ക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മുഖത്തും ശരീരത്തും ചാവികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചുവെന്നതിനാണ് കേസ്. ശനിയാഴ്ച മണ്ണാര്‍ക്കാട് നഗരത്തില്‍ വെച്ചാണ് സംഭവം. തുണിക്കച്ചവടം തുടങ്ങുന്നതിന് മുദ്രാവായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് മന്‍സൂര്‍ രണ്ട് ഗഡുക്കളായി ബഷീറില്‍ നിന്നും 60,000 രൂപ കൈപ്പറ്റിയതായാണ് പറയു ന്നത്. വായ്പശരിയാകാത്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ വായ്പലഭ്യമാക്കാനോ പണം തിരികെ നല്‍കാനോ തയ്യാറായില്ലെന്നും പറയുന്നു. കഴിഞ്ഞദിവസം യാദൃശ്ചികമായി മണ്ണാര്‍ക്കാട് വെച്ച് കണ്ടപ്പോള്‍ പണം ചോദിച്ചതോടെ വാഹനത്തിന്റെ താക്കോല്‍ ഉയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പരാതി .