മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റ സം ഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ പ്രതിഷേധിച്ചു. സമാധാനപരായി ജോലി ചെ യ്യാന്‍ അനുവദിക്കണമെന്നും സുരക്ഷാജീവനക്കാരനെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യണ മെന്നും ആവശ്യപ്പെട്ട് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ കെ.വിഘ്‌നേ ഷിന് സന്ദര്‍ശകന്റെ മര്‍ദനമേറ്റത്. സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ആശുപ ത്രിയിലെത്തിയ ഇയാളെ വാര്‍ഡിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്ക മാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പൊലിസില്‍ പരാതി നല്‍കിയിരുന്നു. പ്രതിഷേധ സമരം ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു ഉദ്ഘാ ടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. രാംദാസ് അധ്യക്ഷനായി. ഡോ.ബിജി കുര്യന്‍, നഴ്സിങ് സൂപ്രണ്ട് ഗിരിജ, സി.ടി. സതീശന്‍, കെ.അനീഷ്, സുരക്ഷാ ജീവനക്കാരന്‍ കെ. വിഘ്നേഷ് എന്നിവര്‍ സംസാരിച്ചു.