മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ കാഞ്ഞിരപ്പുഴ വഴി അട്ടപ്പാടിയിലേക്കും തമിഴ്നാട്ടിലേക്കും ബന്ധപ്പെടുത്തുന്ന ബദല്‍ റോഡെന്ന വര്‍ഷങ്ങളുടെ ആവശ്യം ഇനിയും നടപ്പായില്ല. അഗളി പഞ്ചായത്തിലെ പാറവളവ് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല വരെയായിരുന്നു നിര്‍ദിഷ്ട പാതയുടെ പദ്ധതിരൂപരേഖ. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് അനുകൂലമാകാതിരുന്നതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം.
അട്ടപ്പാടിയിലെ പാറവളവില്‍ നിന്നും ആരംഭിച്ച് പൂഞ്ചോലയിലൂടെ കാഞ്ഞിരം, ചിറ യ്ക്കല്‍പ്പടി വഴി എത്തുന്ന റോഡ് കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. അട്ടപ്പാടി ചുരംപാതയാണ് മണ്ണാര്‍ക്കാടിനേയും അട്ടപ്പാടിയേയും ബന്ധിപ്പിക്കുന്ന ഏക പാത. അല്ലാത്തപക്ഷം പാലക്കാട്- കോയമ്പത്തൂര്‍ വഴി ചുറ്റി സഞ്ചരിച്ചുവേണം ഇവിട ങ്ങളിലെത്തിച്ചേരാന്‍. മഴക്കാലങ്ങളില്‍ അട്ടപ്പാടിചുരംവഴി യാത്രാ തടസം പതിവാകു ന്നതാണ് ബദല്‍റോഡ് എന്ന ആവശ്യം ശക്തമാക്കിയത്. 2018 ലെ പ്രളയമഴയില്‍ വന്‍ തോതിലുള്ള തടസങ്ങളാണ് ചുരത്തില്‍ നേരിട്ടത്. ദിവസങ്ങളോളം ഗതാഗതതടസവും നേരിട്ടത് അട്ടപ്പാടി ഒറ്റപ്പെടാന്‍ കാരണമായി.
ബദല്‍റോഡുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ എന്‍. ഷംസുദ്ദീന്‍, കെ.ശാന്തകുമാരി എന്നിവര്‍ നിയമസഭയില്‍ സബ്മിഷന്‍വരെ ഉന്നയിച്ചിരുന്നു. കൂടാതെ എം.എല്‍.എമാരു ടെ നേതൃത്വത്തില്‍ വനത്തിലൂടെനടന്നുള്ള സംയുക്ത പരിശോധനയും നടത്തി. പാറ വളവിനും പൂഞ്ചോലയ്ക്കും ഇടയില്‍ റോഡിന് ആവശ്യമാകുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കാന്‍ അട്ടപ്പാടിയിലെ പഞ്ചായത്തുകളും സന്നദ്ധത അറിയിച്ചിരുന്നു. നിര്‍ദിഷ്ട പാലക്കാട് -കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് പാതയിലേക്ക് അട്ടപ്പാടിവഴി ബന്ധപ്പെടുമെന്ന തിനാല്‍ തമിഴ്‌നാടിനും താല്പര്യമുണ്ടെന്നാണ് സൂചന. എന്നാല്‍ വനംവകുപ്പിന്റെ ഉന്നത തലത്തില്‍നിന്നും അനുകൂല റിപ്പോര്‍ട്ടല്ല സര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ളതെന്നാണ് ലഭിച്ച വിവരമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ. പറഞ്ഞു. വന്യജീവികളുടെ സാനി ധ്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത് അനുമതി വൈകാനിടയാക്കുമെങ്കിലും പദ്ധതി നടപ്പിലാക്കാനാവശ്യമായ ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.