വാല്‍പ്പാറ: വാല്‍പ്പാറയ്ക്ക് സമീപം മാനാമ്പിള്ളിയില്‍ മുതലയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. അട്ടക്കട്ടി സ്വദേശി രാമുവിന്റെ മകന്‍ അജയ്ക്കാണ് (17) പരിക്കേറ്റത്. പ്ലസ്ടു പരീക്ഷയെഴുതിയ അജയ് അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ പോയതാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് അടുത്തുള്ള പുഴയില്‍ കുളിക്കാനിറ ങ്ങിയപ്പോഴാണ് മുതലയുടെ കടിയേറ്റത്. ബന്ധുക്കള്‍ രക്ഷപ്പെടുത്തി വാല്‍പ്പാറ സര്‍ക്കാ ര്‍ ആശുപത്രിയിലെത്തിച്ചു. കാലുകള്‍ക്ക് കാര്യമായി പരിക്കേറ്റ അജയിനെ പ്രാഥമിക ചികിത്സക്ക് ശേഷം പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വാല്‍പ്പാറ പൊലി സും വനംവകുപ്പും അന്വേഷണം നടത്തി വരുന്നു. വാല്‍പ്പാറയില്‍ മുതലയുടെ ആക്ര മണം ആദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.