മണ്ണാര്‍ക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ പോസ്റ്റല്‍ വോട്ടിംഗ് നാളെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 18, 19, 20 തിയതികളിലായി ജില്ലയില്‍ ക്രമീകരിച്ച ഏഴ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലും രണ്ടാം ഘട്ടത്തില്‍ 22, 23, 24 തിയതികളിലായി പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരി ച്ച വരണാധികാരികളുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് സെന്ററിലുമായാണ് പോസ്റ്റല്‍ വോട്ടിംഗ് നടക്കുന്നത്. 21, 22, 23 തിയതികളിലായി അവശ്യ സേവനത്തിലുള്ളവര്‍ക്ക് ഏഴ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ പോസ്റ്റല്‍ വോട്ടിംഗ് നടക്കും. പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലുള്ളവര്‍ക്ക് പട്ടാമ്പി എസ്.എന്‍.ജി.എസ് കോളെജിലും ഷൊര്‍ണൂര്‍, ഒറ്റപ്പാ ലം മണ്ഡലങ്ങള്‍ക്ക് എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് സ്‌കൂളിലും മണ്ണാര്‍ക്കാടിന് കല്ലടി എം.ഇ.എസ് കോളെജിലുമാണ് ഫെസിലിറ്റേഷന്‍ സെന്ററുള്ളത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ക്ക് ഗവ വിക്ടോറിയ കോളെജ്, ചിറ്റൂര്‍, നെന്മാറ മണ്ഡലങ്ങള്‍ക്ക് ഗവ കോളെജ് ചിറ്റൂര്‍, ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങള്‍ക്ക് ആലത്തൂര്‍ ഗുരുകുലം ബി. എസ്.എസ് സ്‌കൂള്‍, കോങ്ങാട് മണ്ഡലത്തിന് പാലക്കാട് ലയണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ക്രമീകരിച്ചിരി ക്കുന്നത്.