കല്ലടിക്കോട് : കോങ്ങാട് പഞ്ചായത്തിലെ ചെറായക്ക് സമീപം കീരിപ്പാറ ചാത്തംപ ള്ളിയാലില്‍ ക്വാറിക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലാപ്പറ്റ കോണിക്കഴി ഡോ.രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണന്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് മൃതദേഹം കുളത്തില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിച്ച പ്രകാരം കോങ്ങാട് പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീക രിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ യുവാവിനെ കാണാനില്ലെന്ന പരാതി കോ ങ്ങാട് പൊലിസില്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ക്വാറിക്കുളത്തിന് സമീപം ബൈക്കും വെള്ളത്തില്‍ ചെരുപ്പും കണ്ടെ ത്തിയതിന്റെ അടിസ്ഥാനത്തില്‍ കോങ്ങാട് അഗ്നിരക്ഷാസേനയും പാലക്കാട് സ്‌കൂ ബാ സംഘവും ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ മൃതദേഹം കുളത്തില്‍ പൊങ്ങി യത്. കരിമ്പയിലെ സന്നദ്ധ പ്രവര്‍ത്തകനായ ഷെമീര്‍ കരിമ്പ കുളത്തില്‍ നിന്നും യുവാ വിന്റെ മൃതദേഹം കരയ്ക്കടുപ്പിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!