മണ്ണാര്‍ക്കാട് : ചെറുപുഴയുടെ ആഴക്കയത്തില്‍ പൊലിഞ്ഞ മൂന്ന് സഹോദരങ്ങള്‍ക്ക് നാട് നിറമിഴികളോടെ യാത്രാമൊഴിയേകി. കളിചിരികളുമായി ചെറിയ പെരുന്നാളു കൂടാന്‍ അരപ്പാറയിലെ അമ്മ വീട്ടിലെത്തിയ അവര്‍ നിശ്ചലമായി കിടക്കുന്നത് കണ്ട് നില്‍ക്കാന്‍ ആര്‍ക്കുമായില്ല. ചേതനയറ്റ് കിടക്കുന്ന മൂവരേയും കണ്ട് ഉറ്റവരും ഉടയവരുമെല്ലാം സങ്കടം അടക്കാനാകാതെ വിങ്ങിപ്പൊട്ടി. തൃക്കടീരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ പരേതനായ മുസ്തഫ- റാബിയത്ത് ദമ്പതികളുടെ മകള്‍ റിസ്വാന (19), കോട്ടോപ്പാടം പുറ്റാനിക്കാട് കൊടുവാളിപ്പുറം പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്‍ – നബീസ ദമ്പതികളുടെ മകന്‍ ബാദുഷ (20), കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കര്‍-സുഹറ ദമ്പതികളുടെ മകള്‍ ദീമ മെഹ്ബ (20) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചര യോടെ കൂട്ടിലക്കടവില്‍ ചെറുപുഴയില്‍ അകപ്പെട്ട് മരിച്ചത്. ചെറിയ പെരുന്നാള്‍ ദിവസ മാണ് അരപ്പാറയിലെ ചോലേക്കാട്ടില്‍ വീട്ടിലേക്ക് വിരുന്നെത്തിയത്. ബാദുഷയുടെ പിതാവ് ഷംസുദ്ദീന്‍ കൂട്ടിലക്കടവ് ഭാഗത്ത് തോട്ടം നോക്കി നടത്തി വരുന്നുണ്ട്. ഈ തോട്ടം കാണാനായി ബന്ധുക്കളോടൊപ്പം എത്തിയപ്പോഴാണ് സഹോദരങ്ങള്‍ പുഴയിലി റങ്ങിയതും അപകടത്തില്‍പ്പെടുന്നതും. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് മൂവരേയും വെളളത്തില്‍ നിന്നും പുറത്തെടുത്ത് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലെത്തിച്ചു. റിസ്വാന ആദ്യം മരിച്ചു. മറ്റു രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനകളോടെ കാത്തിരുന്ന ബന്ധുക്കളേയും നാട്ടു കാരെയും സങ്കടത്തിലാഴ്ത്തി രാത്രിയോടെ ദീമയേയും അര്‍ധരാത്രിയോടെ ബാദുഷ യേയും മരണം തട്ടിയെടുത്തു. തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെ മദര്‍കെയര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി ഗവ.താലൂക്ക് ആശു പത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട്ുമണിയോടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ദീമയുടേയും റിസ്വാനയു ടേയും മൃതദേഹം ആദ്യം അരപ്പാറയിലെ തറവാട്ടുവീട്ടിലേക്ക് എത്തിച്ചു. തുടര്‍ന്ന് അരപ്പാറ നൂറുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്റസ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.ബാദുഷയുടെ മൃതദേഹം ആദ്യം കൊടുവാളിപ്പുറത്തെ വീട്ടിലും പിന്നീട് അരപ്പാറയിലെ മദ്റസ അങ്കണത്തിലും പൊതുദര്‍ശനത്തിന് വെച്ചു. നെല്ലിപ്പുഴ മദ്‌റ സയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാടും അരപ്പാറയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് മഹല്ല് ഖത്തീബ് അബ്ദുല്‍ ഹമീദ് ദാരിമി യും നേതൃത്വം നല്‍കി. കെ.ശാന്തകുമാരി എം.എല്‍.എ, യു.ഡി.എഫ്. പാലക്കാട് ലോ ക്സഭാ മണ്ഡലം സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍, കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് എ.പ്രേമലത തുടങ്ങീ നൂറക്കിന് ആളുകള്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പി ച്ചു.