മണ്ണാര്‍ക്കാട് : കരിമ്പുഴ കൂട്ടിലക്കടവില്‍ ചെറുപുഴയിലുണ്ടായ അപകടത്തില്‍ മരണം രണ്ടായി. മണ്ണാര്‍ക്കാട് താമസിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കറി ന്റെ മകള്‍ ദീമ മെഹ്ബ (20) ആണ് മരിച്ചത്.
ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19) യും മരണപ്പെട്ടിരുന്നു. കോട്ടോപ്പാടം പുറ്റാനി ക്കാട് പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ ബാദുഷ (20) ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭ വം. അപകടത്തില്‍പ്പെട്ട മൂവരും ബന്ധുക്കളാ ണ്. ചെറിയപെരുന്നാളിനോടനുബന്ധിച്ച് അരപ്പാറയിലെ ബന്ധുവീട്ടില്‍ വിരുന്നിനെ ത്തിയതായിരുന്നു ഇവര്‍. പൊമ്പ്ര കൂട്ടിലക്ക ടവില്‍ പുഴയ്ക്ക് അപ്പുറത്തുള്ള തോട്ടം കാ ണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയപ്പോഴാ ണ് ഇവര്‍ പുഴയിലിറങ്ങിയതെന്ന് പറയുന്നു. പുഴയില്‍ കളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായി രുന്നവരുടെ നിലവിളി കേട്ട് സമീപത്തു ണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്ത നം നടത്തുകയായിരുന്നു.തുടര്‍ന്ന് വട്ടമ്പ ലത്തെ മദര്‍കെയര്‍ ആശുപത്രിയിലെത്തിക്കു കയും രണ്ട് പേരെ തീവ്രപരിചരണ വിഭാ ഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റിസ്വാ ന തൃക്കടീരി പി.ടി.എം.ഹയര്‍ സെക്കന്‍ ഡറിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ദീമ മെഹ്ബ മണ്ണാര്‍ക്കാട് നജാത്ത് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയുമാണ്.