കോങ്ങാട്: പഞ്ചായത്തിലെ ചെറായയ്ക്ക് സമീപം കീരിപ്പാറയിലുള്ള ക്വാറിക്കുളത്തി ല്‍ യുവാവ് അകപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ അവസാനിപ്പിച്ചു. അഗ്നിരക്ഷാസേനയും പാലക്കാ ട് നിന്നുള്ള സ്‌കൂബാ സംഘവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ ക്വാറിക്ക് സമീപം ബൈക്കും വെള്ളത്തില്‍ ചെരിപ്പും കണ്ട നാട്ടുകാരാണ് പൊലിസി ലും അഗ്നിരക്ഷാസേനയേയും അറിയിച്ചത്. വിവരമറിയിച്ചതുപ്രകാരം സ്ഥലത്തെ ത്തിയ കോങ്ങാട് അഗ്നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.കെ.ഷാജി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സി.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഏഴരയോടെ തിരച്ചില്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറി യിലെ കുളത്തില്‍ എഴുപത് അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്. പാതാളക്കരണ്ടി പോലു ള്ള സംവിധാനം ഉപയോഗിച്ച് ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് സ്‌കൂബാ സംഘത്തിന്റെ സഹായം തേടിയത്. പത്ത് മണിയോടെ ഇവര്‍ എത്തുകയും തിരച്ചില്‍ തുടരുകയുമായിരുന്നു. കോങ്ങാട് പൊലിസും സ്ഥലത്തെ ത്തിയിരുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ പുലാപ്പറ്റ കോണിക്കഴി സ്വദശിയായ യുവാവിനെ കാണാനില്ലെന്ന പരാതി കോങ്ങാട് പൊലിസിന് ലഭിച്ചിരുന്നു.