കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നല്ലൂര് ദയാനന്ദന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. പുല്ലറോട്കുന്ന് യുവതാരക്ലബ്ബ് പരിസരത്ത്നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ അധ്യക്ഷയായി. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റുമാരായ ഹുസൈന് മാസ്റ്റര്‍, കെ.പി.ഹംസ, ഗ്രാമ പഞ്ചായത്ത് അംഗം ഹരിദാസന്, പി.കെ.സൂര്യകുമാര്‍, എ.കെ.അബ്ദുല്‍ അസീസ്, മുജീബ് മല്ലിയില്‍, രവീന്ദ്രന്, സുധീഷ്, ജോസ്, മോഹനന്, ഐപച്ചന്, സുമേഷ്, സുബ്രഹ്മണ്യന്, രാമചന്ദ്രന്, സന്തോഷ്, ജ്യോതി കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.