പാലക്കാട്:ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രാട്ടോ ക്കോള്‍ പ്രവര്‍ ത്തനങ്ങള്‍ വിലയിരുത്താന്‍ ഓഫീസുകള്‍ സന്ദര്‍ ശിച്ചുളള ഗ്രീന്‍ ഓഡിറ്റിങ്ങിനായി പരിശോധക സമിതി രൂപീകരി ച്ചു. ജില്ലയിലെ 1224 ഓഫീസുകള്‍ ഇതിനകം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാ ക്കിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചില ഓഫീസുക ളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഗ്രീന്‍ പ്രോേട്ടാക്കോള്‍ പ്രവര്‍ ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി ‘ഹരിത ഓഫീസ്’ സാക്ഷ്യപത്രവും അനുകരണീയ മാതൃക സൃഷ്ടിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അനുമോദനവും, അവാര്‍ഡും നല്‍കുന്നതാണ്. ഓരോ തലത്തിലെയും ഓഫീസുകളുടെ എണ്ണ ത്തിനാനുപാതികമായാണ് ഗ്രൂപ്പ് തിരിച്ച് പരിശോധക സംഘത്തെ നിയോഗിക്കുന്നത്. ജില്ലാതല-താലൂക്ക്തല ഓഫീസു കളുടെ പരിശോ ധക സമിതിയായി പ്രവര്‍ത്തിക്കുന്നത് ഹരിത കേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി രൂപീകരിക്കുന്ന അഞ്ച് അംഗ ങ്ങള്‍ വീതമുളള മൂന്ന് സമിതികളാണ്. ഈ സമിതികള്‍ മാര്‍ച്ച് 10 മുതല്‍ 20 വരെ ഓഫീസുകള്‍ പരിശോധിച്ച് ഗ്രീന്‍ ഓഡിറ്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ ഗ്രീന്‍ ഓഡിറ്റ് നടത്തുന്നത് അതത് നഗരസഭ, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കുന്ന പരിശോധക സമിതികളാണ്. ഈ പരിശോധന സമിതി അംഗങ്ങള്‍ക്കുളള ഏകദിന പരിശീലനം മാര്‍ച്ച് അഞ്ച് മുതല്‍ 13 വരെ വിവിധതലങ്ങളില്‍ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനതല സര്‍ക്കാര്‍ ഓഫീസുകളുടെ ഗ്രീന്‍ ഓഡിറ്റ് മാര്‍ച്ച് 14 മുതല്‍ 24 വരെ നടക്കും.