തോലന്നൂര്‍: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ ‘ജീവനി’യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തി. കോളെജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ വി.എസ്. ജോയി വിദ്യാര്‍ഥികള്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കോളെജ് വിദ്യാര്‍ഥികള്‍ക്കും പ്രദേശവാ സികള്‍ക്കുമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. ക്യാമ്പില്‍ ജനറല്‍, ഗൈനക്കോളജി, സൈക്കോളജി ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ലഭ്യമായിരുന്നു. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടന്നു. ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.