പാലക്കാട്:ജാതി, മത വർഗ്ഗീയ ചിന്തകളിൽ നിന്ന് മാറി സമൂഹത്തെ നേർവഴി യിലേക്ക് നയിക്കുന്നതിൽ കലാ സാംസ്‌കാരിക മേഖല യ്ക്ക് വലിയ പങ്കുണ്ടെന്ന് തുറമുഖ, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പ ള്ളി രാമചന്ദ്രൻ പറഞ്ഞു.സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറിയ കോട്ടമൈതാനത്ത് നടന്ന സാംസ്കാരിക സമ്മേ ളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ അശാന്തമാക്കുന്ന പ്രവർത്തികളിൽ നിയമം കൊണ്ടുമാത്രം മാറ്റ മുണ്ടാക്കാൻ കഴിയില്ല.സ്വതന്ത്ര ചിന്തയും, പ്രവർത്തിയും വെല്ലു വിളി നേരിടുകയാണ്. കലാ സാംസ്‌കാരിക പ്രവർത്തകർക്ക് വലിയ ഉത്തരവദിത്വമുണ്ട്. ഗാന്ധിജിയുടെ മാർഗ്ഗത്തിന് ഇന്നും പ്രസക്തിയു ണ്ടാവുകയാണ്. സംസ്ഥാനത്തെ പിന്നാക്ക, മത ന്യൂനപക്ഷ വിഭാഗ ത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അതിന്റെ ലക്ഷ്യത്തിൽ കൃത്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സർക്കാരിന്റെ ഇടപെടൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും പറഞ്ഞു.ബിസിഡിസി മേള യിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസിനുള്ള പുരസ്‌കാരം ജില്ല ഇൻഫർമേഷൻ ഓഫീസർ പ്രിയ .കെ .ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. ഒ.വി വിജയൻ സ്മാരക സമിതിക്കായി സെക്രട്ടറി ടി.ആർ അജയൻ എറ്റുവാങ്ങി.കെ.എസ്.ബി.സി.ഡി.സി. ചെയർമാൻ ടി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ‘മാനവിക സംസ്കാരം’ എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രഘുനാഥൻ പറളി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽകെ.എസ്. ബി.സി.ഡി.സി. മാനേജിങ്ങ് ഡയറക്ടർ കെ.ടി. ബാലഭാസ്ക്കരൻ,ജി.സജിത്ത് ,ടി.ആർ. അജയൻ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് സിയ അല്‍ ഹഖ്, ഷിജു കുമാര്‍ എന്നിവര്‍ നയിച്ച ഹസ്‌റത്ത് ഖവാലി ഗ്രൂപ്പിന്റെ സൂഫി ഗാന നിശയും ന്യൂ വേവ്‌സ് ഡാന്‍സ് കമ്പനി അവതരിപ്പിച്ച ഗാനസന്ധ്യ, മിമിക്രി, ഡാന്‍സ് ഉള്‍പ്പെടെയുള്ള മെഗാഷോയും അരങ്ങേറി.

ബി.സി.ഡി.സി. എക്സ്പോ : മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചെറിയ കോട്ട മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബി.സി.ഡി. സി. എക്സ്പോ 2020 ൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള പുരസ്കാരങ്ങൾ തുറമുഖ, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസിനുള്ള പുരസ്‌കാരം ജില്ല ഇൻഫർമേഷൻ ഓഫീസർ പ്രിയ .കെ .ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. ഒ.വി വിജയൻ സ്മാരക സമിതിക്കായി സെക്രട്ടറി ടി.ആർ അജയൻ എറ്റുവാങ്ങി. ന്യൂസ് കോഡിനേറ്റിങ്ങിനുള്ള പുരസ്ക്കാരം കെ. നിസാമുദ്ദീനും, മികച്ച ഇവൻ മാനേജ്മെന്റിനുള്ള പുരസ്കാരം ജയ്സിൻ എബിസി ഇവന്റ്സും ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!