തച്ചനാട്ടുകര: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2023- 2024 സാമ്പത്തിക വര്‍ ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവി ലാണ് ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തത്. ഒരോ വാര്‍ഡില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക് വീതം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ 32 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു മേശയും കസേരയും വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.പി സുബൈര്‍, ആറ്റബീവി, പി. രാധാകൃഷ്ണന്‍, എ.കെ വിനോദ്, എം.സി രമേഷ്, ഇല്യാസ് കുന്നുംപുറത്ത്, ഇ. എം നവാസ്, ബിന്ദു കൊങ്ങത്ത്, എം. സി രമണി, പി.എം ബിന്ദു, അസി. സെക്രട്ടറി നാരായ ണന്‍, അഞ്ജന, നിസാര്‍ തെക്കുംമുറി തുടങ്ങിയവര്‍ പങ്കെടുത്തു.