മണ്ണാര്‍ക്കാട് : ജീവന്‍രക്ഷാ ദുരന്തനിവാരണ മുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ താലൂക്കില്‍ 68ആപ്തമിത്ര വളണ്ടിയര്‍മാരും ഇനി അഗ്നിരക്ഷാസേനയ്‌ക്കൊപ്പമുണ്ടാകും. മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിന്റെ കീഴില്‍ വിദഗ്ദ്ധപരിശീലനം ഇവര്‍ക്ക് ലഭ്യ മാക്കിയിട്ടുണ്ട്. തീപിടിത്തം, നിരത്തുകളിലും ജാലശയങ്ങളിലും ഉണ്ടാകുന്ന അപകട ങ്ങള്‍, മണ്ണിടിച്ചില്‍, പ്രളയം, പ്രഥമ ശുശ്രൂഷ, അപകടമുന്നൊരുക്കങ്ങള്‍, ആളുകളെ മാറ്റിപാര്‍പ്പിക്കല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വിവിധ തരം പാലങ്ങളു ടെ നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കിയത്. ദേശീയ- സംസ്ഥാന ദുരന്തനി വാരണ അതോറിറ്റി, കേരള സിവില്‍ ഡിഫന്‍സ് എന്നിവരുടെ സഹായത്തോടെ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ 96 മണിക്കൂര്‍ നീണ്ട പരിശീലനമാണ് നല്‍കിയത്. സ്റ്റേഷന്‍, ജില്ലാ, സംസ്ഥാനതലങ്ങളി ലാണ് പരിശീലനം ക്രമീകരിച്ചിരുന്നത്. 12 ദിവസം നീണ്ടു നിന്ന പരിശീലനം വിജയക രമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപകടരക്ഷാപ്രവര്‍ത്തനങ്ങളില്‍ ധരിക്കേണ്ട അടി യന്തര സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. 17 ഇനം സാധനങ്ങളാണ് കിറ്റിലു ള്ളത്. വിതരണം ചെയ്ത കിറ്റുകള്‍ക്ക് 15 ലക്ഷം രൂപയോളം വിലവരും. സുരക്ഷാ കിറ്റ് വിതരണം സ്‌റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം നിര്‍വഹിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍കുട്ടി സര്‍ട്ടിഫിക്കറ്റും ഹാന്‍ഡ് ബുക്കും വിത രണം ചെയ്തു. ആപ്തമിത്ര കോഡിനേറ്റര്‍മാരായ വി.സുരേഷ്‌കുമാര്‍, കെ.ശ്രീജേഷ്, എസ്. സജിത്ത് മോന്‍, എ.പി.നിയാസുദ്ദീന്‍, വളണ്ടിയര്‍ സവാദ് തുടങ്ങിയവര്‍ സംസാരി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!