അലനല്ലൂര്‍ : അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡില്‍ ഉള്‍ പ്പെട്ട എടത്തനാട്ടുകര യതീംഖാന – പൂക്കാടംഞ്ചേരി റോഡിലെ പറച്ചി ക്കുന്ന് കയറ്റത്തിലാണ് ടാറിങ് പൊളിഞ്ഞത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന റോഡിന്റെ ടാറിങ് ശനി യാഴ്ച്ച വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെ പണി പൂര്‍ത്തീകരിച്ച റോഡ്‌റോളര്‍ ഇതിലൂടെ പോയ തോടെയാണ് റോഡ് പൊളിഞ്ഞത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതി യിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് റോഡിന്റെ പുനരു ദ്ധാരണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചിരുന്നത്. ടാറിങ് അവ സാനിക്കുന്ന സ്ഥലത്താണ് റോഡ് തകര്‍ന്നിരിക്കുന്നത്. ഇവിടെ റോഡി ന്റെ കട്ടി വളരെ കുറവാണ് ഇതാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടു കാര്‍ പറയുന്നു. ടാറിങ് നല്ല രീതിയില്‍ ചെയ്യേണ്ട ഇടത്ത് വളരെ കുറച്ച് മാത്രം ടാറ് ഉപയോഗിച്ച് കൊണ്ട് കാണിച്ച ക്രമക്കേടാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമെന്നും നാട്ടുകാര്‍ ചൂണ്ടികാണി ക്കുന്നു.അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.