അലനല്ലൂര്‍ : വേനലിന്റെ വറുതിയില്‍ നിന്ന് രക്ഷനേടുന്നതിനും കുടി വെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായി എടത്തനാട്ടുകര മുണ്ടകുന്നില്‍ വെള്ളിയാര്‍ പുഴയിലെ കന്നിറക്കംകുണ്ടില്‍ ജനകീയ തടയണ നിര്‍മ്മിച്ചു. അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തു കളി ലെ നൂറ് കണക്കിന് വീടുകള്‍ക്കും നിരവധി കുടിവെള്ള പദ്ധതികള്‍ ക്കും പ്രയോജനമാകും വിധമാണ് താത്കാലിക തടയണ നിര്‍മ്മിച്ചി രിക്കുന്നത്. ജനപ്രതിനിധികള്‍,എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ ത്ഥികള്‍, ജനകീയ സമിതി അംഗങ്ങള്‍ എന്നിവര്‍ തടയണ നിര്‍മ്മാണ ത്തില്‍ പങ്കാളികളായി. തടയണയുടെ നിര്‍മ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷരീഫ് നിര്‍വഹിച്ചു. വൈസ് പ്രസി ഡന്റ് റഫീഖ പാറോക്കോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായ ത്തംഗം സി.മുഹമ്മദാലി, പി.ടി.എ പ്രസിഡന്റ് ഒ.ഫിറോസ്, നിജാസ് ഒതുക്കുംപ്പുറത്ത്, പി.ജയശങ്കരന്‍ മാസ്റ്റര്‍, സ്‌കൗട്ട് മാസ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍, യു.പി ഗഫൂര്‍, കെ.അബൂബക്കര്‍, കെ.ഉഷ, കെ.മുഹമ്മദ് കുട്ടി, സുബൈര്‍ കണ്ടപ്പത്ത്, കെ.അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.