അലനല്ലൂര്‍: പലകാരണങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പരമാവധി ഇളവുകള്‍ അനുവദിച്ച് ആശ്വാസമേകി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സഹകരണ വകുപ്പ് നടപ്പാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റ ത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 1 മുതല്‍ 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അറിയിച്ചു. 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെ കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കണമെന്ന് സഹകാരി സമൂഹത്തിന്റെ ഭാഗത്തു നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 50 ശതമാനം പലിശ ഇളവുകളോടെ വായ്പാ കണക്ക് അവസാനിപ്പിക്കാന്‍ അവസരം ലഭിക്കും. മരണപ്പെട്ടവര്‍, മാരകരോഗം ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ ഇളവുകളോടെ അടച്ച് തീര്‍ക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പെടുത്തിയിട്ടുണ്ട്. അതി ദരിദ്ര വിഭാഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!