മണ്ണാര്‍ക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ എക്സൈ സ് പരിശോധനകള്‍ ശക്തമാക്കി. ഈ മാസം ഇതുവരെ 104 അബ്കാരി കേസുകളും 33 മയ ക്കുമരുന്ന് കേസുകളും കണ്ടെത്തി. 121 പ്രതികളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. അബ്കാരി കേസുകളില്‍ 453.250 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 19 ലിറ്റര്‍ ചാരായവും 1520 ലിറ്റര്‍ വാഷും 23.5 ലിറ്റര്‍ അന്യ സം സ്ഥാന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 283 ലിറ്റര്‍ കള്ളും പിടിച്ചെടുത്തു. മയക്കുമരു ന്ന് കേസുകളില്‍ 117.431 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ഒരു കഞ്ചാവ് ചെടി നശിപ്പിക്കുകയും ചെയ്തു. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 363 കേസുകളിലായി 624.974 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഫെബ്രുവരി 23 മുതല്‍ എക്സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുക യാണ്. പെരുമാറ്റചട്ടം കഴിയുന്നതു വരെ ഡ്രൈവ് തുടരും. അതിന്റെ ഭാഗമായി ചിറ്റൂര്‍ താലൂക്കില്‍ തമിഴ്‌നാട് അതിര്‍ത്തി റോഡുകളില്‍ പ്രത്യേക പട്രോളിങ്ങിനായി ചുമതല പ്പെടുത്തിയിട്ടുള്ള കെമു ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ്, ദേശീയപാതയിലുള്ള വ്യാജ മദ്യ കടത്ത് തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക ഹൈവേ പട്രോളിങ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒരു ഇന്‍സ്പെക്ടറുടെ നേതൃത്വ ത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മേഖലകളിലായി തിരിച്ച സ്ട്രൈക്കിങ് ഫോഴ്‌സ്-ഒന്ന്, രണ്ട്, മൂന്ന് പട്രോളിങ് പാര്‍ട്ടി ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്.

ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഈ കാലയളവില്‍ പ്രത്യേകം നിരീക്ഷി ക്കുമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, പോലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പു കളുമായി ചേര്‍ന്ന് കൂടുതല്‍ സംയുക്ത പരിശോധന ഉണ്ടാകുമെന്നും പാലക്കാട് ഡെപ്യൂ ട്ടി എക്സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. അഗളി ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തി പ്രത്യേക റെയ്ഡുകള്‍ ഉണ്ടാകുമെന്നും അതിര്‍ത്തി വഴികളുടെയുള്ള കടത്ത് കര്‍ശനമായി നിരീക്ഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.എക്സൈസ് സൈബര്‍ സെല്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മുന്‍ പ്രതികളെ നിരീക്ഷിക്കുമെന്നും അസി. എക്സൈസ് കമ്മിഷണര്‍ എം. സൂരജ് അറിയിച്ചു. അബ്കാ രി, എന്‍.ഡി.പി.എസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധി കൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂമിലും താലൂ ക്ക്തല കണ്‍ട്രോള്‍ റൂമിലും ഫോണ്‍ മുഖേന താഴെ കൊടുത്ത നമ്പറുകളില്‍ അറിയി ക്കാം.

ജില്ലാതല കണ്‍ട്രോള്‍ റൂം: ടോള്‍ ഫ്രീ നമ്പര്‍-155358, 0491-2505897
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഒറ്റപ്പാലം: 0466-2244488, 9400069616
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മണ്ണാര്‍ക്കാട്: 0492-4225644, 9400069614
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പാലക്കാട്: 0491-2539260, 9400069430
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ചിറ്റൂര്‍: 0462-3222272, 9400069610
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ആലത്തൂര്‍: 0492-2222474, 9400069612

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!