കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫാമിനകത്ത് നടന്ന വലിയതോതിലുള്ള മരംകൊള്ള അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി ഫാം ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തിരുവിഴാംകുന്ന് – അമ്പലപ്പാറ റോഡ് പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ പൊലിസ് ഗവേഷണകേന്ദ്രം ഗേറ്റിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി പി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മര്‍ മനച്ചിതൊടി അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, പ്രവാസി കോണ്‍ ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.ഇപ്പു, എ.അസൈനാര്‍ മാസ്റ്റര്‍, സി.ജെ.രമേഷ്, പി.കൃഷ്ണ പ്രസാദ്, മണികണ്ഠന്‍ വടശ്ശേരി, സിജാദ് അമ്പലപ്പാറ, സാനിര്‍ മണലടി, എ.ദീപ, ഇസ്മായി ല്‍ മാട്ടാന്‍, സി.ടി.കുഞ്ഞിമുഹമ്മദ്, ടി.ടി.ഹുസൈന്‍, വി.ചന്ദ്രന്‍, ബാബു കാപ്പുപറമ്പ്, ഒ.പി.ബാബു, സി.കെ.അസീസ്, ജലാല്‍ മുറിയക്കണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.