അലനല്ലൂര്‍: മാലിന്യമുക്ത ശുചിത്വപരിപാലന പദ്ധതികളിലൂടെ ഹരിത സുന്ദര അലന ല്ലൂര്‍ എന്ന സ്വപ്‌നപദ്ധതി ലക്ഷ്യമാക്കി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2024-25 വര്‍ ഷത്തെ ബജറ്റ്. കാര്‍ഷിക,ആരോഗ്യ,വിദ്യാഭ്യാസ, ശുചിത്വ മേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്നു. 56,70,82,021 രൂപ വരവും 55,66,40,000 രൂപ ചിലവും 1,04,42,021 രൂപ നീ ക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി യാണ് അവതരിപ്പിച്ചത്.
ഉല്‍പ്പാദന മേഖലയ്ക്കായി 2,45,65,000 രൂപയും സേവന മേഖലയ്ക്കായി 21,56,5000 രൂപ യും പദ്ധതി റവന്യു ചെലവുകള്‍ക്കായി 32, 36 ,65, 000 രൂപയും പദ്ധതി മൂലധന ചെലവു കള്‍ക്കായി 6, 79,50,000 രൂപയും വകയിരുത്തി.കാര്‍ഷിക മേഖലയില്‍ പൊതുവിപണന കേന്ദ്രം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് തുക നീക്കി വെച്ചു. ആരോഗ്യമേഖലയില്‍ ജീവ നം, മാസികമിത്ര തുടങ്ങിയ ആരാഗ്യസുരക്ഷാ പദ്ധതികള്‍, കായികവികസനത്തിന് പഞ്ചായത്തിലെ മൈതാനങ്ങളുടെ നവീകരണത്തിനുള്‍പ്പടെ തുക വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങളുടെ സമ്പൂര്‍ണ പാര്‍പ്പിടം, ആരോഗ്യം, തൊഴില്‍മേഖലയ്ക്കും പരിഗണനയുണ്ട്.
മൃഗസംരക്ഷണം, ക്ഷീരമേഖല, യുവജനക്ഷേമം, കുടിവെള്ളം, ചെറുകിട വ്യവസായ സംരഭങ്ങള്‍, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്യനിര്‍മാര്‍ജ്ജന പ്രവര്‍ ത്തനങ്ങള്‍, നൂറിലധികം ഗ്രാമീണ റോഡുകളുടെ അടിസ്ഥാന സൗകര്യവികസനവും വയോജന,ശിശു സൗഹൃദ ഹാപ്പിനെസ് പാര്‍ക്ക് എന്നിവയും ബജറ്റില്‍ ഇടം പിടിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അധ്യക്ഷയായി. സ്ഥിരം സമിതി അ ധ്യക്ഷരായ എം.കെ.ബക്കര്‍, കെ.റംലത്ത്, എം.ജിഷ, അംഗങ്ങളായ കെ.ഹംസ, പി. മുസ്തഫ, അലിമഠത്തൊടി അനിത വിത്തനോട്ടില്‍, ഷൗക്കത്ത് പെരുമ്പയില്‍, സെക്രട്ടറി ശാന്തി, ഹെഡ്ക്ലാര്‍ക്ക് വിദ്യ എന്നിവര്‍ സംസാരിച്ചു. കെ.വേണുമാസ്റ്റര്‍, കാസിം ആലായന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.