മണ്ണാര്‍ക്കാട് : വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പ മൂന്നേക്കര്‍ പാങ്ങ് പാറക്കാ രന്‍ വീട്ടില്‍ ആന്റണിദാസ് (44) ആണ് മരിച്ചത്. ജനുവരി 31ന് ദേശീയപാതയില്‍ തൃശ്ശൂര്‍ പട്ടിക്കാട് മുടിക്കോട് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആന്റണി ദാസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരവെ ഇന്ന് ഉച്ചയോടെയാ ണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ മതലൈമുത്തു. അമ്മ: സവരിയമ്മ. ഭാര്യ: വിനു. മക്കള്‍: അബിന്‍, എസ്‌തേര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!