മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്ന് മൂന്നിടങ്ങളിലുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേന അണച്ചു. സമയോചിതമായ ഇടപെടലിലൂടെ നാശഷ്ടങ്ങള്‍ തടയാനുമായി. ഉച്ചയ്ക്ക് രണ്ടിന് വട്ടമ്പലത്തെ സ്വകാര്യ സ്ഥാപനത്തിന് അരികിലുള്ള പറമ്പിലെ ഉണ ക്കപ്പുല്ലിന് തീപിടിച്ചു. സേനാംഗങ്ങളെത്തി പെട്ടെന്ന് തീനിയന്ത്രണവിധേയ മാക്കിയതി നാല്‍ സമീപത്തെ മരമില്ലിലേക്ക് തീപടരാതെ തടയാനായി. തുടര്‍ന്ന് മൂന്നിന് തെങ്കര മൂത്താരുകാവിന് സമീപം അബ്ദുള്‍ ജബ്ബാറിന്റെ എട്ടേക്കര്‍ വരുന്ന റബര്‍ തോട്ടത്തിന് സമീപം പുല്ലിന് തീപിടിച്ചു. ഇവിടെയും സേനാംഗങ്ങളെത്തി തീയണച്ചു. വൈകിട്ട് അഞ്ചിന് ആര്യമ്പാവിലെ മേലെഅരിയൂരിലുള്ള പറമ്പിലാണ് അഗ്നിബാധയുണ്ടായത്. സ്ഥലം ഉടമ അബ്ദുള്‍ ഖാദര്‍ അഗ്നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയായി രുന്നു. അഗ്നിരക്ഷാ സേനയെത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. അഗ്നിനശമന പ്രവര്‍ ത്തനങ്ങളില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ എ.കെ. ഗോവിന്ദന്‍കുട്ടി. ഗ്രേഡ് എസ്.ടി.ഒ. കെ. മണികണ്ഠന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. സജിത്ത് മോന്‍, അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.മഹേഷ്, വി.സുരേഷ് കുമാര്‍, കെ.വി.സുജിത്ത് , ഒ.എസ്.സുഭാഷ്, വി. നിഷാദ്, എം. അബ്ദുല്‍ ജലീല്‍, എം.ആര്‍. രാഗില്‍ എന്നിവര്‍ പങ്കാളികളായി.