മണ്ണാര്‍ക്കാട് : വിവിധ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 67.87 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗത്തില്‍ 15.76 കോടി രൂപയും പിന്നാക്ക വിഭാഗത്തില്‍ 43.33 കോടി രൂപയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിഭാഗത്തില്‍ 8.78 കോടി രുപയുമാണ് അനുവദിച്ചത്. ഈ വര്‍ഷം നേരത്തെ ഈ ഇനത്തില്‍ 417 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ബജറ്റില്‍ ഈ വര്‍ഷത്തെ വകയിരുത്തല്‍ 182 കോടി രൂപ യായിരുന്നു.