അലനല്ലൂര്‍: എം.എസ്.എസ് വനിതാ വിങ് ജില്ലാ കമ്മിറ്റി, അലനല്ലൂര്‍ യൂണിറ്റ്, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ വനിതാ വിങ് അലനല്ലൂര്‍ യൂണിറ്റ് എന്നിവയുടെയും പെ രിന്തല്‍മണ്ണ കിംസ് അല്‍ശിഫ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീക ള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി ഉദ്ഘാടനം ചെയ്തു.എം.എസ്.എസ് വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍ അധ്യക്ഷയായി. കെ.എ.സുദര്‍ശനകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.അബ്ദുല്‍ അസീസ്, അലനല്ലൂര്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ഹബീബുള്ള അന്‍സാരി,ല യണ്‍സ് ക്ലബ്ബ് സെക്രട്ടറി അരവിന്ദാക്ഷന്‍ ചൂരക്കാട്ടില്‍,അബൂബക്കര്‍ കാപ്പുങ്ങല്‍,എം. എസ്.എസ് യൂത്ത് വിങ് സംസ്ഥാന ട്രഷറര്‍ കെ.എച്ച്.ഫഹദ്,അല്‍ശിഫാ പി.ആര്‍.ഒ അബ്ദുള്ള ഷാക്കിര്‍, എം.എസ്.എസ് വനിതാ വിങ് ജില്ലാ സെക്രട്ടറി യു.കെ.സുബൈദ, ട്രഷറര്‍ സജ്മ മുട്ടിക്കല്‍,രുഗ്മിണി ഭീമനാട്,സൈനുദ്ദീന്‍ ആലായന്‍,റഫീഖ് കളത്തില്‍, ആലായന്‍ മുഹമ്മദലി,എം.അബ്ദുറഹ്മാന്‍,എം.റഹ്മത്ത്, കെ.സല്‍മ,സി.അസ്മ, പി.കദീജ, പി.കെ.ഫാത്തിമ ഷംന സംസാരിച്ചു. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിനും ഗൈന ക്കോളജി,ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ പരിശോധനക്കും ഡോ.ആമിന നൗഷാദ്, സാറ ഹലീം എന്നിവര്‍ നേതൃത്വം നല്‍കി.