പാലക്കാട് : തീവണ്ടിയില്‍ കയറുന്നതിനിടെ പ്ലാറ്റ് ഫോമിനും തീവണ്ടിക്കും ഇടയിലേ ക്ക് വീണ സ്ത്രീയുടെ ഇരുകാലുകളും അറ്റു. അഗളി താവളം ഒലിക്കല്‍ കുഞ്ഞുമോ ന്റെ ഭാര്യ മേരിക്കുട്ടിയാണ് (62) അപകടത്തില്‍പ്പെട്ടത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 9.25നായിരുന്നു സംഭവം. ഗുരുതുര പരിക്കേറ്റ മേരിക്കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയിലേക്കും കൊണ്ട് പോയി. മേരിക്കുട്ടിയുടെ മകന്‍ റോണിയുടെ കുട്ടിയുടെ ചികി ത്സാവശ്യത്തിന് വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നതിന് മകനും ബന്ധുവിനു മൊപ്പം പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഇവര്‍. തിരുവ നന്തപുരത്തേക്കുള്ള അമൃതഎക്‌സപ്രസിലാണ് യാത്ര ചെയ്യാനിരുന്നത്. തീവണ്ടിയിലേ ക്ക് മകന്‍ ആദ്യം കയറി. പിന്നാലെ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന മേരിക്കുട്ടിയെ തീവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി നീങ്ങിത്തുടങ്ങി. ഇതോടെയാണ് നിയന്ത്രണം വിട്ട മേരിക്കുട്ടി കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണത്.
NEWS COPIED FROM MATHRUBHUMI

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!