തച്ചനാട്ടുകര: ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീ യ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍. ഹംസയുടെ ഓര്‍മക്കായി ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ എന്‍.ഹംസ സ്മാരക രാഷ്ട്ര സേവന പുരസ്‌കാരം പിന്നണി ഗായിക കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ ഥിനി തീര്‍ത്ഥ സുഭാഷിന് സമ്മാനിച്ചു. കുഞ്ഞുപ്രായത്തിലെ പ്രശസ്ത ഗായികയായി തീര്‍ത്ഥയുടെ സ്വതസിദ്ധമായ ആലാപന മികവിവിനെയും ജനഹൃദയങ്ങളെ സ്വാധീനി ച്ച സവിശേഷ കഴിവിനെയും ആദരിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ എന്‍ ഹംസ സ്മാരക പുരസ്‌കാരത്തിന് റിപ്പബ്ലിക്ക് ദിനത്തില്‍ തെരെഞ്ഞെടുത്തത്. പ്രശംസാപത്രവും അജ്മാ ന്‍ കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന 5000 രൂപയും അടങ്ങുന്ന പുരസ്‌കാരം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ തീര്‍ത്ഥ സുഭാഷിന് നല്‍കി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.പി.എം. സലിം മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കം മഞ്ചാ ടിക്കല്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബീന മുരളി, സമഗ്ര ഡയറക്ടര്‍ സഹദ് അരിയൂര്‍, കോ ര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍, അജ്മാന്‍ കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്ര സിഡന്റ് സാജിദ് ചോലകത്ത് ,സ്‌കൂള്‍ മാനേജര്‍മാരായ ടി.എം. അനുജന്‍ മാസ്റ്റര്‍, വി.എം. സുമതി ടീച്ചര്‍, അധ്യാപകന്‍ ശിവപ്രസാദ് പാലോട്, അവാര്‍ഡ് ജേതാവ് തീര്‍ത്ഥ സുഭാഷ്, പ്രധാനഅധ്യാപിക എന്‍.ജയലക്ഷ്മി ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!