അലനല്ലൂര്‍: വിഷുവിന് വിളവെടുക്കാന്‍ പച്ചക്കറികൃഷിയിറക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ആലുങ്ങല്‍ പ്രദേശത്ത് പഴേടത്ത് മനയില്‍ കുഞ്ഞിക്കുട്ടന്‍ നമ്പൂതി രിയുടെ മൂന്നേക്കര്‍ സ്ഥലത്താണ് ബാങ്കിന്റെ നേതൃത്വത്തില്‍ വിത്തിറക്കിയത്. മത്ത ന്‍, കുമ്പളം, വെള്ളരി, പാവല്‍, ചേന, പയര്‍ തുടങ്ങിയവയാണ് ഇക്കുറി കൃഷി ചെയ്യു ന്നത്. സഹകരണ വകുപ്പിന്റെ നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്‍ഷികമേഖലയില്‍ മികച്ചഇടപെടലാണ് ബാങ്ക് നടത്തുന്നത്. ഓണം, വിഷു തുടങ്ങിയ ആഘോഷ സീസണില്‍ ഇത്തരത്തില്‍ പച്ചക്കറി കൃഷി നടത്തി വരാറുണ്ട്. വിഷരഹിത പച്ചക്കറി ഉപയോഗം വര്‍ധിപ്പിക്കുക, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക തുടങ്ങിയ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന് ബാങ്ക് മെമ്പര്‍മാര്‍ക്ക് തൈകളും വിത്തും വിതരണം ചെയ്താണ് പദ്ധതിയ്ക്ക് ബാങ്ക് കരുത്തുപകരുന്നത്. വിഷുപച്ചക്കറി വിത്ത് നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി പി.ശ്രീനിവാസന്‍, ഡയറക്ടര്‍ രാജകൃഷ്ണന്‍, അനില്‍കുമാര്‍, വിനോദ്, ഗോപന്‍, സുനിത, കര്‍ഷകരായ ബാലന്‍, ഉമ്മര്‍, മനാഫ്, ചിങ്ങത്ത് ഉമ്മര്‍, മുഹമ്മദ്, അപ്പാട്ട് ഹംസ, ഗോപാ ലന്‍, ബാലകൃഷ്ണന്‍ നായര്‍, പഴേടത്ത് വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടു ത്തു.