അലനല്ലൂര്‍: ഫലസ്തീനില്‍ നടക്കുന്ന അക്രമങ്ങളും സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നേ രിടുന്ന ദുരിതപൂര്‍ണമായ ജീവിതം ഫ്‌ലാഷ്‌മോബിലൂടെ വരച്ചുകാട്ടി കൊമ്പാക്കല്‍ ക്കുന്ന് എ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഒരു യുദ്ധവും ആരും ജയിക്കില്ലെന്നും ആത്യന്തികമായി മനുഷ്യനാണ് സര്‍വതും നഷ്ടപ്പെടുന്നതെ ന്നുമുള്ള മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യുദ്ധങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണം. അലന ല്ലൂര്‍ ചന്തപ്പടി, പഞ്ചായത്ത് ഓഫിസ് പരിസരം, വെട്ടത്തൂര്‍ എന്നിവടങ്ങളില്‍ ഫ്‌ലാഷ് മാബ് അരങ്ങേറി. ചന്തപ്പടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നസത്താര്‍ ഉദ്ഘാ ടനം ചെയ്തു. അധ്യാപകരായ കെ.സക്കീന, സി.കാരുണ്യ, സി.ബഷീര്‍ എന്നിവര്‍ നേതൃ ത്വം നല്‍കി.